ലെെഫ് മിഷന്‍: കേരളം പ്രോട്ടോകോള്‍ പാലിച്ചില്ലെന്ന് വിദേശകാര്യമന്ത്രാലയം

കരാര്‍ പരിശോധിച്ച് വരികയാണെന്ന് മന്ത്രാലയം അറിയിച്ചു
ലെെഫ് മിഷന്‍: കേരളം പ്രോട്ടോകോള്‍ പാലിച്ചില്ലെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കരാറില്‍ കേരളം പ്രോട്ടോകോള്‍ പാലിച്ചില്ലെന്ന് വിദേശകാര്യമന്ത്രാലയം. റെഡ്‍ക്രെസന്‍റ് ഇടപാടിന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമായിരുന്നെന്നും ഇത് കേരളം പാലിച്ചില്ലെന്നുമാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കരാര്‍ പരിശോധിച്ച് വരികയാണെന്ന് മന്ത്രാലയം അറിയിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഭവനസമുച്ചയം നിര്‍മിക്കാന്‍ സര്‍ക്കാരും യു.എ.ഇ സര്‍ക്കാരിന്റെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ മറവില്‍ സ്വപ്നയും സംഘവും കോടികള്‍ കമ്മിഷന്‍ തട്ടിയതിനെക്കുറിച്ച്‌ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്. ഒരു കോടി രൂപ കമ്മിഷന്‍ നല്‍കിയതായി നിര്‍മാണക്കരാറെടുത്ത യൂണിടാക് കമ്ബനിയുടമ എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് താനും സ്വപ്‌നയും ചേര്‍ന്ന് ലോക്കര്‍ ആരംഭിച്ചതെന്ന് ചാര്‍ട്ടേര്‍ഡ്‌അക്കൗണ്ടന്റ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ലെെഫ് മിഷന്‍ പദ്ധതിയില്‍ കേരളം പ്രോട്ടോക്കോള്‍ പാലിച്ചിലെന്നും കരാര്‍ പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചത്.

Related Stories

Anweshanam
www.anweshanam.com