കോ​വി​ഡ് പ​രി​ശോ​ധന: കേരളത്തിൽ പരിശോധന കുറവ്; ദേ​ശീ​യ ശ​രാ​ശ​രി​യി​ല്‍‌ താ​ഴെ​യെ​ന്ന് കേ​ന്ദ്രം

ദേ​ശീ​യ ശ​രാ​ശ​രി​യി​ല്‍ താ​ഴെ 14 സം​സ്ഥാ​ന​ങ്ങ​ളു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​
കോ​വി​ഡ് പ​രി​ശോ​ധന: കേരളത്തിൽ പരിശോധന കുറവ്; ദേ​ശീ​യ ശ​രാ​ശ​രി​യി​ല്‍‌ താ​ഴെ​യെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളി​ല്‍ കേ​ര​ളം ദേ​ശീ​യ ശ​രാ​ശ​രി​യി​ല്‍‌ താ​ഴെ​യെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ദേ​ശീ​യ ശ​രാ​ശ​രി​യി​ല്‍ പ​ത്ത് ല​ക്ഷ​ത്തി​ല്‍ 324 പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ 212 എ​ണ്ണ​മേ​യു​ള്ളു​വെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ ശ​രാ​ശ​രി​യി​ല്‍ താ​ഴെ 14 സം​സ്ഥാ​ന​ങ്ങ​ളു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ 40 ശ​ത​മാ​നം പേ​രും രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ലു​ക​ള്‍.

രോ​ഗി​ക​ളി​ല്‍ പ​ത്ത് വ​യ​സി​നു താ​ഴെ​യു​ള്ള​വ​ര്‍ ഏ​ഴു ശ​ത​മാ​നം. കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ പ​ത്തു വ​യ​സി​നും 40 വ​യ​സി​നും ഇ​യി​ലു​ള്ള​വ​ര്‍. രോ​ഗ​മു​ക്തി നി​ര​ക്ക് ഉ​യ​രു​ന്ന​ത് ന​ല്ല സൂ​ച​ന​യാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അതേസമയം കോവിഡ് പരിശോധനകളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന പരിശോധനാ നിരക്കിനേക്കാൾ ഉയരെയാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ കോവിഡ് രോഗ മുക്തരാവുന്നവരുടെ നിരക്ക് ദേശീയ ശരാശരിയെക്കാൾ ഉയരെയാണെന്നും കേന്ദ്രം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

രാജ്യത്തെ കോവിഡ് മരണ നിരക്ക് പിടിച്ചു നിർത്താൻ സാധിച്ചു. ഇന്ത്യയിൽ മരണ നിരക്ക് 2.21 ശതമാനമാണ്. ലോകത്തെ മരണനിരക്ക് നാല് ശതമാനമാണ്. മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ കേരളം രണ്ടാമതാണ്. കേരളത്തിൽ 0.31 ശതമാനവും അസമിൽ 0.25 ശതമാനവുമാണ് കോവിഡ് രോഗബാധിതരുടെ മരണനിരക്ക്.

Related Stories

Anweshanam
www.anweshanam.com