മാസ്ക് ഇല്ലെങ്കിൽ ഇനി പിഴ 500 രൂപ; കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടി

500 രൂപ ഈടാക്കിയിരുന്ന കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് ഇനി മുതല്‍ 5000 രൂപ വരെ പിഴ
മാസ്ക് ഇല്ലെങ്കിൽ ഇനി പിഴ 500 രൂപ; കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതുഇടങ്ങളില്‍ ഇനി മാസ്ക് ധരിക്കാതിരുന്നാല്‍ നിലവിലുള്ള പിഴ 200-ല്‍ നിന്നും 500-ആയി ഉയര്‍ത്തി.

500 രൂപ ഈടാക്കിയിരുന്ന കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് ഇനി മുതല്‍ 5000 രൂപ വരെയും പിഴ ശിക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ക്വാറന്റീന്‍ ലംഘനം, ലോക്ഡൗന്‍ ലംഘനം നിയന്ത്രണം ലംഘിച്ചു കൂട്ടം കൂടല്‍ എന്നിവയ്ക്ക് ഇനി മുതല്‍ വര്‍ധിപ്പിച്ച പിഴ അടയ്ക്കണം.

സംസ്ഥാനത്തെ കോവിഡ് വ്യാപനം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറഞ്ഞ നിലയിലാണ്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ട് ദിവസമായി പത്തിന് താഴെയാണ്. ഇത് ഇനിയും കുറച്ച് കൊണ്ടുവരികയാണ് ലക്ഷ്യം. കൂടുതൽ നിയന്ത്രണങ്ങളിലൂടെ മാത്രമേ കോവിഡിനെ പിടിച്ച് കെട്ടാൻ സാധിക്കൂ എന്നതിനാലാണ് പിഴ തുക വർധിപ്പിച്ചത്.

Related Stories

Anweshanam
www.anweshanam.com