സംസ്ഥാനത്ത് 141 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു
Kerala

സംസ്ഥാനത്ത് 141 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തുടര്‍ച്ചയായി അഞ്ചാംദിവസം നൂറിലേറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ വിദേശത്തുനിന്ന് വന്നവർ

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് 141 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. പത്തനംതിട്ട 27, പാലക്കാട് 27, ആലപ്പുഴ 19, തൃശൂര്‍ 14, എറണാകുളം 13, മലപ്പുറം 11, കോട്ടയം 8, കോഴിക്കോട് 6, കണ്ണൂര്‍ 6, തിരുവനന്തപുരം 4, കൊല്ലം 4, വയനാട് 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

തുടര്‍ച്ചയായി അഞ്ചാംദിവസം നൂറിലേറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ വിദേശത്തുനിന്ന്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിയത്. 9 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം. ആരോഗ്യപ്രവര്‍ത്തകയ്ക്കും കോവിഡ് ബോധിച്ചു.

വീണ്ടും കോവിഡ് മരണവും ഇന്ന് കൊല്ലത്ത്. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇന്ന് അറുപത് കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികില്‍സയിലുള്ളത് 1620 പേരാണ്.

സ്ഥിതി രൂക്ഷമാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളില്ലാത്ത രോഗികളുടെ എണ്ണം കൂടി. ഉറവിടം കണ്ടെത്താനാകാത്ത കേസുകളുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 9 ജില്ലകളില്‍ നൂറിലേറെ രോഗികളായി. മലപ്പുറം 201, പാലക്കാട് 154, കൊല്ലം 150, എറണാകുളം 127, പത്തനംതിട്ട 126, കണ്ണൂര്‍ 120, തൃശൂര്‍ 113, കോഴിക്കോട് 107, കാസര്‍കോട് 102 എന്നിങ്ങനെയാണ് നില.

Anweshanam
www.anweshanam.com