എറണാകുളം ജില്ലയിൽ കോവിഡ് നിയയന്ത്രണങ്ങൾ കടുപ്പിക്കുന്നു

അല്ലാത്തപക്ഷം മാളുകൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ എസ് സുഹാസ് അറിയിച്ചു .
എറണാകുളം ജില്ലയിൽ കോവിഡ്   നിയയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കൊച്ചി :സംസ്ഥാനത്ത് എറണാകുളം ജില്ലയിൽ കോവിഡ് രൂക്ഷമായി കൊണ്ടിരിക്കുകയാണ് .അതിനാൽ എറണാകുളം ജില്ലയിൽ നിയന്ത്രണം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം .

മാളുകൾ നിയന്ത്രണ ലംഘനം നടത്തിയാൽ പോലീസ് നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട് .ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയുന്ന ജില്ലയായി എറണാകുളം മാറി .

ഇന്നലെയും ആയിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു .നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്ന് കാണിച്ച് മാളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട് .അല്ലാത്തപക്ഷം മാളുകൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ എസ് സുഹാസ് അറിയിച്ചു .

കോവിഡ് നിയന്ത്രണവിധേയമാക്കാൻ പരിശോധനകളുടെ എണ്ണം കൂട്ടും .പ്രതിദിനം 12000 പരിശോധന നടത്താൻ ഉദ്ദേശിക്കുന്നുണ്ട് .പ്രതിദിനം 35000 പേർക്ക് വാക്‌സിൻ നൽകാനും തീരുമാനമായി .നിലവിൽ ജില്ലയിൽ 207 മൈക്രോ കണ്ടൈൻമെൻറ് സോണുകളുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com