കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ നിര്‍ണായക യോഗം ഇന്ന്

ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയത്ത് വെച്ചാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കുക.
കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ നിര്‍ണായക യോഗം ഇന്ന്

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കെ ഇന്ന് പാര്‍ട്ടിയുടെ നിര്‍ണായക യോഗം. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയത്ത് വെച്ചാണ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കുക.

ജോസ് കെ മാണി യുഡിഎഫില്‍ തന്നെ തുടരുമോ അതോ എല്‍ഡിഎഫിലേക്ക് പോകുമോ എന്ന് കാര്യവും ഇന്ന് യോഗത്തില്‍ ചര്‍ച്ചചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെയാണ് ചര്‍ച്ച നടക്കുന്നതെന്നതും യോഗത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ട്.

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും പിജെ ജോസഫ് ശക്തമായി എതിര്‍ത്തു. അതേസമയം യുഡിഎഫ് വിട്ടാല്‍ ജോസ് കെ മാണി വിഭാഗം തെരുവിലായി പോകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ജോസ് കെ. മാണി നിലപാട് സ്വീകരിക്കട്ടെ. അതിന് ശേഷം അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

നേരത്തെ കടുത്ത വിയോജിപ്പറിയിച്ചിരുന്ന സിപിഐയും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ ചില അംഗങ്ങളും എല്‍ഡിഎഫിലേക്കുള്ള ചായ്‌വ് ആവശ്യപ്പെടുന്നുണ്ടെന്നാണ് സൂചന.

പാര്‍ട്ടിയുടെ ഭാവി നിലപാടുകളും യോഗത്തില്‍ ചര്‍ച്ചചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി ജോസ് കെ മാണിക്ക് അനുകൂലമായതോടെ ശക്തമായ നീക്കമായിരിക്കും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാവുക.

Related Stories

Anweshanam അന്വേഷണം
www.anweshanam.com