
തിരുവനന്തപുരം :കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ മുൻഗണന നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. വിജയസാധ്യതയുള്ള സീറ്റ് യുവാക്കൾക്ക് നൽകും. ഇക്കാര്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്ന് അനുകൂല പ്രതികരണമാണുള്ളതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിക്കാൻ തന്നെയാണ് ആഗ്രഹം. പാർട്ടി നേതൃത്വം തന്റെ താത്പര്യം കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷ. മാറ്റത്തിന്റെ വിഷയം തന്റെ മുന്നിലില്ല. വലിയ ഭൂരിപക്ഷം പാലക്കാട് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.