ജോസ് കെ മാണി വിഭാഗത്തെ യൂഡിഎഫ് പുറത്താക്കി
Kerala

ജോസ് കെ മാണി വിഭാഗത്തെ യൂഡിഎഫ് പുറത്താക്കി

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല

By Ruhasina J R

Published on :

തിരുവനന്തപുരം : കേരള കോൺഗ്രസ്സിന്റെ നിർണ്ണായക തീരുമാനനവുമായി യു ഡി എഫ് . ജോസ് വിഭാഗത്തിന് മുന്നണിയിൽ തുടരാൻ അർഹതയില്ല എന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. കോട്ടയത്തെ ധാരണ ജോസ് പക്ഷം പാലിച്ചില്ല എന്നും തീരുമാനത്തിൽ ലാഭ നഷ്ടമൊന്നുമില്ലന്നും ,തീരുമാനത്തെ അംഗീകരിക്കാത്തവർ മുന്നണിയിൽ നിൽക്കേണ്ട എന്നും ബെന്നി ബഹനാൻ പറഞ്ഞു.

Anweshanam
www.anweshanam.com