നിയമസഭാ തെരഞ്ഞെടുപ്പ്; സീറ്റുകളുടെ കാര്യത്തില്‍ നിലപാടിൽ അയവു വരുത്തി പി ജെ ജോസഫ്

12 സീറ്റ് വേണമെന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം. അടുത്ത സീറ്റ് ചര്‍ച്ചയില്‍ പി ജെ ജോസഫ് നിലപാട് അറിയിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ്;   സീറ്റുകളുടെ കാര്യത്തില്‍ നിലപാടിൽ  അയവു വരുത്തി  പി ജെ ജോസഫ്

തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ കാര്യത്തില്‍ നിലപാടിൽ അയവു വരുത്തി പി ജെ ജോസഫ്. സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണ്. കോട്ടയം ജില്ലയില്‍ ചില സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കും.

12 സീറ്റ് വേണമെന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം. അടുത്ത സീറ്റ് ചര്‍ച്ചയില്‍ പി ജെ ജോസഫ് നിലപാട് അറിയിക്കും. നേരത്തെ കോട്ടയം ജില്ലയില്‍ ആറ് സീറ്റ് വേണമെന്നായിരുന്നു ആവശ്യം. പാല ഒഴികെ അഞ്ച് സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്നാണ് പിന്മാറുക.

നേരത്തെ കോണ്‍ഗ്രസ് ഇത് സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ പി ജെ ജോസഫ് വിഭാഗവുമായി നടത്തിയിരുന്നു. ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകളില്‍ രണ്ടാം ഘട്ട സീറ്റ് ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായേക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com