നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ വേണമെന്ന് പി.ജെ. ജോസഫ്

കേരളാ കോണ്‍ഗ്രസിന് കോട്ടയത്തുണ്ടായിരുന്നു മുന്‍തൂക്കം ലഭിക്കേണ്ടത് മുന്നണിയുടെ ആവശ്യമാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ വേണമെന്ന്   പി.ജെ. ജോസഫ്

തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ വേണമെന്ന് ആവശ്യവുമായി പി.ജെ. ജോസഫ്. യുഡിഎഫ് യോഗത്തില്‍ ആവശ്യം ഉന്നയിക്കുമെന്ന് പി ജെ ജോസഫ് അറിയിച്ചു .

കോട്ടയത്ത് ജോസഫ് വിഭാഗത്തിന് ശക്തിയില്ലെന്ന വാദം തെറ്റാണ് എന്ന് പറഞ്ഞ അദ്ദേഹം കോട്ടയത്ത് പാലാ ഒഴികെ കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും കൂട്ടി ചേർത്തു .

കേരളാ കോണ്‍ഗ്രസിന് കോട്ടയത്തുണ്ടായിരുന്നു മുന്‍തൂക്കം ലഭിക്കേണ്ടത് മുന്നണിയുടെ ആവശ്യമാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം പരിഹരിച്ചാല്‍ യുഡിഎഫ് ജയിക്കും.ഉമ്മന്‍ചാണ്ടി നേതൃനിരയിലെത്തിയത് മുതല്‍ക്കൂട്ടാണെന്ന് പറഞ്ഞ അദ്ദേഹം പി.സി. ജോര്‍ജിന്റെ മുന്നണി പ്രവേശനം സ്വാഗതം ചെയ്യുമെന്നും പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com