കേരള കോൺ​ഗ്രസിൻ്റെ ജില്ലാ നേതൃയോ​ഗങ്ങൾ ഇന്ന് ആരംഭിക്കും
Kerala

കേരള കോൺ​ഗ്രസിൻ്റെ ജില്ലാ നേതൃയോ​ഗങ്ങൾ ഇന്ന് ആരംഭിക്കും

കൂറുമാറ്റത്തിൽ ചർച്ച നടക്കും.

News Desk

News Desk

കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് ജില്ലാ നേതൃയോഗങ്ങള്‍ ഇന്ന് മുതൽ തുടങ്ങും. രണ്ടില ചിഹ്നത്തിൽ വിജയിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനികള്‍ മറ്റ് വിഭാഗങ്ങളിലേക്ക് പോയിട്ടുണ്ടെങ്കില്‍ അവരെ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കാനുള്ള നടപടികള്‍ക്ക് നേതൃയോഗം രൂപം നല്‍കും.

രണ്ടില ചിഹ്നവും, കേരളാ കോണ്‍ഗ്രസ്സ് എന്ന പേരും ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ച സാഹചര്യത്തിലാണ് നടപടി. ജില്ലകളില്‍ നിന്നുള്ള സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും, സംസ്ഥാന കമ്മറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.

നാളെ രണ്ടു മണിക്ക് കോട്ടയം ജില്ലാ നേതൃയോഗം പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടക്കും. ജോസഫ് വിഭാഗത്തിന്‍റെ നീക്കവും നിർണ്ണായകമാണ്.

Anweshanam
www.anweshanam.com