രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; പി ജെ ജോസഫിന്‍റെ ഹര്‍ജിയില്‍ സ്റ്റേ ഇല്ലെന്ന് കോടതി

ചിഹ്നം ജോസഫ് വിഭാഗത്തിന് അനുവദിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; പി ജെ ജോസഫിന്‍റെ ഹര്‍ജിയില്‍ സ്റ്റേ ഇല്ലെന്ന് കോടതി

കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ജെ. ജോസഫ് നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി. ചിഹ്നം ജോസഫ് വിഭാഗത്തിന് അനുവദിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.

കഴിഞ്ഞയാഴ്​ചയാണ്​ ജോസ് പക്ഷത്തിന് രണ്ടില അനുവദിച്ച്‌ ഹൈകോടതി ഉത്തരവിട്ടത്​. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷ​െന്‍റ തീരുമാനം ഹൈകോടതി ശരിവെക്കുകയായിരുന്നു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനത്തിനെതിരെ പി.ജെ. ജോസഫ് നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് പി. ജെ. ജോസഫ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

അപ്പീലില്‍ സ്റ്റേ നല്‍കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

എന്നാല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ ഇരുപക്ഷത്തിന്റെയും വാദം കേട്ടതിന് ശേഷം കേസില്‍ അന്തിമ വിധിയുണ്ടാകും.

വിധിക്ക്​ സ്​റ്റേയില്ലാത്തതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫ്​ വിഭാഗം സ്വതന്ത്രരായി മത്സരി​േക്കണ്ടിവരും. ബാലറ്റില്‍ സ്ഥാനം താഴെയുമാകും. കമീഷന്‍ അനുവദിച്ച ചെണ്ടതന്നെ ചിഹ്നമായി ലഭിച്ചാലും മറുഭാഗം രണ്ടിലയില്‍ മത്സരിക്കു​േമ്ബാള്‍ പാര്‍ട്ടിയുടെ നിലനില്‍പ്​​ പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ്​ ജോസഫ്​ വിഭാഗം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com