സമരം ചെയ്യുന്നവരുടെ വേദന കാണാനുള്ള മനസാക്ഷി മുഖ്യമന്ത്രിക്ക് ഇല്ല :ധർമ്മജൻ ബോൾഗാട്ടി

കേരളം എപ്പോഴും ലെഫ്റ് റൈറ്റ് ലെഫ്റ് ആണ് .ഇനി റൈറ്റിലേക്ക് കാലെടുത്തു വെയ്ക്കണ്ട സമയമായി .എന്നാൽ ഈ രാജ്യം നന്നാവുകയും കേരളത്തിന് ഐശ്വര്യം ലഭിക്കുകയുമുള്ളൂ
സമരം ചെയ്യുന്നവരുടെ വേദന കാണാനുള്ള മനസാക്ഷി മുഖ്യമന്ത്രിക്ക് ഇല്ല :ധർമ്മജൻ  ബോൾഗാട്ടി

തിരുവനന്തപുരം :പി എസ് സി നിയമനം ആവശ്യപ്പെട്ടു സമരം നടത്തുന്ന ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി നടൻ ധർമജൻ ബോൾഗാട്ടി .താരം യൂത്ത് കോൺഗ്രസ് സമരപന്തലിൽ എത്തി .സമരം ചെയ്യുന്നവരുടെ വേദന കാണാനുള്ള മനസാക്ഷി മുഖ്യമന്ത്രിക്കോ മറ്റുള്ളവർക്കോ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു .

കേരളം എപ്പോഴും ലെഫ്റ് റൈറ്റ് ലെഫ്റ് ആണ് .ഇനി റൈറ്റിലേക്ക് കാലെടുത്തു വെയ്ക്കണ്ട സമയമായി .എന്നാൽ ഈ രാജ്യം നന്നാവുകയും കേരളത്തിന് ഐശ്വര്യം ലഭിക്കുകയുമുള്ളൂ .യു ഡി എഫ്‌ അധികാരത്തിൽ വന്നാൽ ഈ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം ഉണ്ടാകും .

ശെരിക്കും കേരളത്തിൽ ഐശ്വര്യം ഇല്ലാതെയിട്ടു അഞ്ചു വർഷമായി .നിപ്പായും പ്രളയവും കേരളത്തെ കാർന്നു തിന്നു .ഇത് അന്തവിശ്വാസമല്ല .എവിടെയോ എന്തൊക്കെയോ തകരാർ ഉണ്ട് എന്നും അദ്ദേഹം കൂട്ടി ചേർത്തു .അതേ സമയം സമരം നടത്തുന്ന ഉദ്യോഗാർഥികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com