
കൊച്ചി :കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സിനിമയിലെ കലാകാരന്മാരില് കൂടുതല്‍പേരും വലതുപക്ഷത്താണ്.
കലാകാരന്മാര് ഇനിയും കോണ്‍ഗ്രസിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു .വർഷങ്ങൾക്കുമുൻപ് തന്നെ പോസ്റ്റർ ഒട്ടിക്കാനും മൈക്ക് അനൗൺസ്മെന്റിനും നടന്നിട്ടുണ്ട്.അപ്പോഴൊക്കെ മത്സരിക്കാനുള്ള അവസരം കിട്ടിയിരുന്നു.
എന്നാൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.