പതിമൂന്ന് സീറ്റുകൾ വേണമെന്ന പി. ജെ ജോസഫിന്റെ ആവശ്യത്തിന് മുന്നിൽ വഴങ്ങാതെ കോൺ​ഗ്രസ്

കോട്ടയത്ത് കടുത്തുരുത്തിക്ക് പുറമേ ഒരു സീറ്റു കൂടി നൽകാനും തീരുമാനമായി.
പതിമൂന്ന് സീറ്റുകൾ വേണമെന്ന പി. ജെ ജോസഫിന്റെ ആവശ്യത്തിന് മുന്നിൽ   വഴങ്ങാതെ കോൺ​ഗ്രസ്

തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പിൽ പതിമൂന്ന് സീറ്റുകൾ വേണമെന്ന പി. ജെ ജോസഫിന്റെ ആവശ്യത്തിന് മുന്നിൽ വഴങ്ങാതെ കോൺ​ഗ്രസ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് കോൺ​ഗ്രസ് പറഞ്ഞു. ഒൻപത് സീറ്റിൽ കൂടുതൽ പി. ജെ ജോസഫിന് നൽകേണ്ടതില്ലെന്ന നിലപാടിൽ കോൺ​ഗ്രസ് ഉറച്ചു നിന്നു .

ഒൻപത് സീറ്റുകളുടെ കാര്യത്തിൽ ധാരണയായതായാണ് വിവരം. തൊടുപുഴ, കടുത്തുരുത്തി, ഇരിങ്ങാലക്കുട, കുട്ടനാട്, ഇടുക്കി, കോടമം​ഗലം, റാന്നി, പേരാമ്പ്ര തുടങ്ങി എട്ട് സീറ്റുകൾ പി. ജെ ജോസഫിന് നൽകും.

കോട്ടയത്ത് കടുത്തുരുത്തിക്ക് പുറമേ ഒരു സീറ്റു കൂടി നൽകാനും തീരുമാനമായി. കോട്ടയത്ത് ആറ് സീറ്റുകളിൽ‌ മത്സരിക്കാനാണ് കോൺ​ഗ്രസിന്റെ തീരുമാനം. അതിനിടെ, പി. ജെ ജോസഫ് പരസ്യ പ്രസ്താവന നടത്തുന്നതിൽ കോൺ​ഗ്രസ് അതൃപ്തി അറിയിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com