സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോർഡിലേക്ക്

കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന മൊത്തവില 150 രൂപ ആയിരുന്നു .പത്ത് വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്
സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോർഡിലേക്ക്

കൊച്ചി :സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോർഡിലേക്ക് .കൊച്ചിയിൽ വെളിച്ചെണ്ണ ക്വിന്റലിന് 350 രൂപയാണ് വർധിച്ചത് .മൊത്തവില ഒരു കിലോയ്ക്ക് 205 രൂപ 50 പൈസ ആണ് .

കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന മൊത്തവില 150 രൂപ ആയിരുന്നു .പത്ത് വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത് .ഫെബ്രുവരി ആദ്യത്തെ ആഴ്ച തന്നെ കിലോഗ്രാമിന് 200 രൂപ കടന്നിരുന്നു .ബ്രാൻഡഡ് പാക്കറ്റ് വെളിച്ചെണ്ണയുടെ വിലയും കൂടുകയാണ് .

തമിഴ് നാട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ ബ്രാൻഡഡ് വെളിച്ചെണ്ണ എത്തുന്നത് .അവിടെയും വില കൂടുകയാണെന്നു കച്ചവടക്കാർ പറയുന്നു .2017 -ലാണ് ഇതുവരെ ഏറ്റവും കൂടുതൽ വില വർധിച്ചത് .ഡിസംബെരിൽ 165 രൂപ ആയിരുന്നു കൊച്ചിയിലെ മൊത്ത വില .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com