കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഈ മാസം 21ന് തുടങ്ങും

ഫെബ്രുവരി 20ന് ആണ് യാത്ര ആരംഭിക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ യോഗി ആദിത്യനാഥിന്റെ സൗകര്യാര്‍ത്ഥം 21 ലേക്ക് മാറ്റുകയായിരുന്നു.
കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഈ മാസം 21ന് തുടങ്ങും

തിരുവനന്തപുരം :ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഈ മാസം 21ന് തുടങ്ങും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. വിജയ് യാത്രയെന്നാണ് യാത്രയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി 20ന് ആണ് യാത്ര ആരംഭിക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ യോഗി ആദിത്യനാഥിന്റെ സൗകര്യാര്‍ത്ഥം 21 ലേക്ക് മാറ്റുകയായിരുന്നു.വിജയ യാത്രയുമായി ഇറങ്ങുന്ന കെ സുരേന്ദ്രൻ തിരഞ്ഞെടുപ്പിൽ വെന്നി കൊടി പാറിക്കുമോ എന്നത് കണ്ടറിയേണ്ടതാണ് .

സമാപന ദിവസം തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും. നൂറോളം ഇടങ്ങളില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ യാത്രയ്ക്ക് സ്വീകരണം നല്‍കും. കുമ്മനം രാജശേഖരന്‍ അധ്യക്ഷനായ സമിതിയായിരിക്കും പാര്‍ട്ടിക്കായി പ്രകടന പത്രിക തയാറാക്കുക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com