മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിക്ക് മുതല്‍ക്കൂട്ട് :കെ സുരേന്ദ്രന്‍

ഇ ശ്രീധരന് വിജയസാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. താന്‍ ഇത്തവണ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി .
മെട്രോമാന്‍   ഇ ശ്രീധരന്‍ ബിജെപിക്ക് മുതല്‍ക്കൂട്ട്  :കെ സുരേന്ദ്രന്‍

തിരുവനന്തപുരം :മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിക്ക് മുതല്‍ക്കൂട്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീധരന്റെ താത്പര്യം അനുസരിച്ച് കൂടി അനുസരിച്ച് മണ്ഡലം നിശ്ചയിക്കും. മെട്രോമാനെ സ്ഥാനാര്‍ത്ഥിയായി ലഭിച്ചത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇ ശ്രീധരന് വിജയസാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. താന്‍ ഇത്തവണ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി . ബിജെപിയുടെ വിജയയാത്രയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണക്കടത്ത് കേസിൽ വിവാദം അവസാനിച്ചിട്ടില്ലെന്നും ജാമ്യം ലഭിക്കുന്നത് സ്വാഭാവിക നടപടി മാത്രമെന്നും കെ സുരേന്ദ്രന്‍. ബിജെപി തെരഞ്ഞെടുപ്പില്‍ വിഷയം സജീവമായി ഉയര്‍ത്തിക്കാട്ടുമെന്നും അദ്ദേഹം സൂചിപ്പിച്ചു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com