
തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആകാന്‍ താൻ തയ്യാറാണെന്ന് മെട്രോമാന് ഇ ശ്രീധരന് അഭിപ്രായപ്പെട്ടു .ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും ഊന്നൽ നൽകുക എന്നും അദ്ദേഹം പ്രതികരിച്ചു .
ഭരണഘടനാ പദവിയായ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരമില്ല. അതു കൊണ്ട് തന്നെ ആ സ്ഥാനത്ത് നിന്നുകൊണ്ട് സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.അദ്ദേഹം പറഞ്ഞു .കഴിഞ്ഞ ദിവസമാണ് ഈ ശ്രീധരന് ബിജെപിയില്‍ ചേരുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കിയത്.വിജയ യാത്രയ്ക്കിടെ ഞായാറാഴ്ച ഇ ശ്രീധരന് ഔദ്യോഗികമായി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.