കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് എതിർപ്പ്

നീക്കം നടപടി ക്രമങ്ങള്‍ പാലിക്കാതെയെന്നും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കേരളാ ബാങ്ക് സിഇഒയ്ക്ക് സെക്രട്ടറി നൽകിയ കത്തിൽ പറയുന്നു .
കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് എതിർപ്പ്

തിരുവനന്തപുരം :കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തെ എതിര്‍ത്ത് സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി . നീക്കം നടപടി ക്രമങ്ങള്‍ പാലിക്കാതെയെന്നും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കേരളാ ബാങ്ക് സിഇഒയ്ക്ക് സെക്രട്ടറി നൽകിയ കത്തിൽ പറയുന്നു .

കേരളാ ബാങ്കിലെ താത്കാലിക ജീവനക്കാരായ കുറച്ചുപേരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടന്നിരുന്നു. ഇതിന്റെ ഭാഗമായി കേരളാ ബാങ്ക് സിഇഒ സഹകരണ വകുപ്പിന് ശുപാര്‍ശ കത്ത് നല്‍കിയിരുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.സഹകരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.എസ്. രാജേഷാണ് കേരളാ ബാങ്ക് സിഇഒയ്ക്ക് കത്ത് അയച്ചിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com