
തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടുതവണ മല്‍സരിച്ച് ജയിച്ചവരെ മാറ്റാന്‍ സിപിഎമ്മില്‍ ധാരണ. ജയസാധ്യതയെ ബാധിക്കുമെങ്കില്‍ മാത്രം ഇളവുനല്കാമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇളവ് ആര്‍ക്കൊക്കെ എന്ന കാര്യം പിന്നീട് തീരുമാനിക്കും. സ്ഥാനാര്‍ഥി നിര്‍ണയം പ്രചാരണജാഥകള്ക്കു ശേഷമായിരിക്കും.
ചില സീറ്റുകളെല്ലാം പുതുതായി വന്നിട്ടുളള കേരള കോണ്‍ഗ്രസ് എമ്മിനും എല്‍.ജെ.ഡിക്കും വിട്ടുകൊടുക്കേണ്ടി വരും. എന്നാല്‍ അത് ഏതൊക്കെ സീറ്റുകളാണ് എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. അതൊടൊപ്പം മറ്റുഘടകകക്ഷികളും ഇതിന് തയ്യാറാകണം എന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ മാത്രമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇന്നു നടന്നത്. സിപിഎമ്മിന്റെ ജാഥകള്‍ 13,14 തിയതികള്‍ ആരംഭിക്കുന്നുണ്ട്. അത് അവസാനിക്കുന്ന മുറയ്ക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാമെന്ന തീരുമാനത്തിലേക്കാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് എത്തിയിരിക്കുന്നത്.