വടകരയില്‍ കെകെ രമ മുന്നില്‍

നൂറിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് കെകെ രമ.
വടകരയില്‍ കെകെ രമ മുന്നില്‍

കോഴിക്കോട്: സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. കേരളത്തിന്റെ ഭരണ ചിത്രം തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. വടകരയില്‍ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ കെകെ രമയാണ് മുന്നില്‍. നൂറിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് കെകെ രമ.

അതേസമയം തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 43 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 28 മണ്ഡലങ്ങളില്‍ യുഡിഎഫും ഒരു മണ്ഡലത്തില്‍ എന്‍ഡിഎയും മുന്നേറുന്നു. 140 മണ്ഡലങ്ങളിലേക്കായി ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ആയിരുന്നു ഇത്തവണത്തെ പോളിങ് ശതമാനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com