
കൊച്ചി :എം.ബി. രാജേഷിന്റെ ഭാര്യ നിനിതക്ക് നിയമവിരുദ്ധമായി നിയമനം നല്കി എന്ന് ആരോപിച്ച് കാലടി സംസ്കൃത സര്‍വകലാശാലയിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി . വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ലാത്തിവീശി. സര്‍വകലാശാലയുടെ മൂന്ന് ഗേറ്റുകള്‍ മറികടന്ന വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറുടെ ഓഫീസ് ഉപരോധിച്ചു.
നിനിത കണിച്ചേരിക്ക് കാലടി സര്‍വകലാശാലയില്‍ നിയമനം നല്‍കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം . മാര്‍ച്ച് പൊലീസ് പ്രധാന കവാടത്തില്‍ തടഞ്ഞു.
ഇതോടെ ഏതാനും പ്രവര്‍ത്തകര്‍ ഗേറ്റ് ചാടിക്കടന്ന് വൈസ് ചാന്‍സിലറുടെ ഓഫീസിന് മുന്നില്‍ എത്തി. ഓഫീസിനുമുന്നിലെത്തി പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചു. ഇതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി.