പീഡന പരാതികൾ പോസ്റ്റ് ഓഫീസിൽ അറിയിക്കാം

പീഡനങ്ങൾക്ക് ഇരയാകുവർക്ക് പോലീസ് സ്റ്റേഷനിൽ പോകാതെ നേരിട്ടു പരാതി നല്കാൻ ഇതിലൂടെ കഴിയും .
പീഡന പരാതികൾ പോസ്റ്റ് ഓഫീസിൽ  അറിയിക്കാം

കൊച്ചി :സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗാർഹിക പീഡനങ്ങൾ ചെറുക്കാനായി പുതിയ പദ്ധതിയുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് .തപാൽ വകുപ്പുമായി ചേർന്ന 'രക്ഷാദൂത് 'എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക .പീഡനങ്ങൾക്ക് ഇരയാകുവർക്ക് പോലീസ് സ്റ്റേഷനിൽ പോകാതെ നേരിട്ടു പരാതി നല്കാൻ ഇതിലൂടെ കഴിയും .

അടുത്തുള്ള പോസ്റ്റ് ഓഫീസിൽ എത്തി തപാൽ എന്ന കോഡ് പറഞ്ഞാൽ ജീവനക്കാരുടെ സഹായത്തോടെ പിൻ കോഡ് സഹിതമുള്ള സ്വന്തം മേൽവിലാസം എഴുതിയ പേപ്പർ ലെറ്റർ ബോക്സിൽ നിക്ഷേപിക്കാം .അതിക്രമത്തിന് ഇരയായ സ്ത്രീക്കോ കുട്ടിക്കോ അവരുടെ പ്രതിനിധിക്കോ സേവനം പ്രയോജനപ്പെടുത്താം .

പോസ്റ്റ് ഓഫീസിൽ അധികൃതരുടെ സഹായത്തെ കൂടാതെയും ഇത് ചെയ്യാം .കവറിനു പുറത്ത് തപാൽ എന്ന് രേഖപ്പെടുത്തണം .ഇത്തരം പരാതികൾ വനിതാ ശിശുവികസന വകുപ്പിന് അയച്ചുകൊടുക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com