ജില്ലകളില്‍ ഏർപ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞയുടെ കാലാവധി ഇന്നവസാനിക്കും

ജില്ലകളില്‍ ഏർപ്പെടുത്തിയിട്ടുള്ള  നിരോധനാജ്ഞയുടെ കാലാവധി ഇന്നവസാനിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലകളില്‍ ഏർപ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞയുടെ കാലാവധി ഇന്നവസാനിക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ല.

രോഗ തീവ്രത കൂടുതലുള്ളയിടങ്ങളില്‍ ജില്ലാ കലക്ടര്‍മാരോട് തീരുമാനമെടുക്കാനാണ് നിര്‍ദേശം. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്നതിനാല്‍ മിക്ക ജില്ലകളിലും നിരോധനാജ്ഞ അവസാനിപ്പിക്കാനാണ് നീക്കം.

നിയമ ലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തി നിയന്ത്രണം നിലനിര്‍ത്താനും നിര്‍ദേശമുണ്ട്. 610 രോഗവ്യാപന മേഖലകളില്‍ 417 ഉം നിര്‍ജീവമായതാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്

Related Stories

Anweshanam
www.anweshanam.com