കിം പരീക്ഷ: ഇന്‍വിജിലേറ്ററായ അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് കിം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
കിം പരീക്ഷ: ഇന്‍വിജിലേറ്ററായ  അധ്യാപികയ്ക്ക്
കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് കിം ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വാളയാര്‍ കഞ്ചിക്കോട് ഗവ. ഹൈസ്‌കൂളില്‍ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഡ്യൂട്ടിക്കെത്തിയ അധ്യാപികക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരുടെ മകള്‍ക്കും ഭര്‍ത്താവിനും രോഗം ബാധിച്ചിട്ടുണ്ട്. ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ജൂലൈ 16ന് നടന്ന പരീക്ഷയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.

അധ്യാപികയുണ്ടായിരുന്ന ക്ലാസ് മുറിയില്‍ നാല്‍പതോളം വിദ്യാര്‍ത്ഥികളാണ്‌ പരീക്ഷയെഴുതിയത്. ഇവരെ നിരീക്ഷണത്തിലാക്കി. സ്‌കൂളിലെ ഇരുപതോളം അധ്യാപകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com