കീം​: വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

പട്ടം സെന്‍റ് മേരീസ് സ്കൂളില്‍ പരീക്ഷ എഴുതാന്‍ വന്ന കുട്ടികള്‍ കുറ്റക്കാരല്ലെന്നും അധികൃതര്‍ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടിയിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കീം​: വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കീം ​പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നു മു​ന്നി​ലെ ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ പേ​രി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കു​മെ​തി​രേ കേ​സ് എ​ടു​ത്ത​തു പ​രി​ശോ​ധി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പട്ടം സെന്‍റ് മേരീസ് സ്കൂളില്‍ പരീക്ഷ എഴുതാന്‍ വന്ന കുട്ടികള്‍ കുറ്റക്കാരല്ലെന്നും അധികൃതര്‍ ക്രമീകരണം ഏര്‍പ്പെടുത്തേണ്ടിയിരുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കു​റ്റ​പ്പെ​ടു​ത്താ​നാ​കി​ല്ല. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്തേ​ക്കു വി​ടു​ന്ന​തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍ കീം ​പ​രീ​ക്ഷ​യി​ലെ ആ​ള്‍​ക്കൂ​ട്ടം​മൂ​ലം കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യി എ​ന്നു പ​റ​യു​ന്ന​തു ശ​രി​യ​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. സാമൂഹിക അകലം പാലിച്ചില്ല കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ തന്നെ സാമൂഹിക അകലം പാലിച്ചില്ലെന്ന് ചൂണ്ടികാട്ടി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെത്തിയ 600 ഓളം രക്ഷകര്‍ത്താക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു നടപടി.

Related Stories

Anweshanam
www.anweshanam.com