ഹെെന്ദവ ആചാര പ്രകാരം വിവാഹം: 14 വർഷം മുമ്പ് കിട്ടിയ മകളെ കെെപിടിച്ചേൽപ്പിച്ച്മുസ്ലീം ദമ്പതികൾ

വിവാഹ പ്രായമെത്തിയ കവിതക്ക് വിവാഹം അന്വേഷിച്ചതും വരൻ ശ്രീജിത്തിനെ കണ്ടെത്തിയതും അബ്ദുറസ്സാഖ് തന്നെ
ഹെെന്ദവ ആചാര പ്രകാരം  വിവാഹം: 14 വർഷം മുമ്പ് കിട്ടിയ മകളെ കെെപിടിച്ചേൽപ്പിച്ച്മുസ്ലീം ദമ്പതികൾ

മനുഷ്യ സ്നേഹത്തിൻറെ ഉദാത്ത മാതൃകയാവുകയാണ്. നാട്ടിക തൃപ്രയാർ സ്വദേശിയായ അബ്ദുറസ്സാഖ്- നൂർ ജഹാൻ ദമ്പതികൾ. 14 വർഷം മുമ്പ് സേലത്ത് നിന്ന് വീട്ടിലെത്തിയ കവിതഎന്ന 8 വയസ്സുകാരി .അവളെ സ്വന്ത० മക്കളപ്പോലെ അവർ മാറോടണച്ചു. വളർത്തി, നല്ല വിദ്യാഭ്യാസം നൽകി. ഇന്ന് കതിർ മണ്ഡപമൊരുങ്ങി, ഹൈന്ദവ ആചാര പ്രകാരം ശ്രീജിത്ത് കവിതയുടെ കഴുത്തിൽ മിന്ന് ചാർത്തി.ഇപ്പോൾ അബ്ദുൾ റസാഖിനും, നൂർജഹാനും തങ്ങളുടെ നാലാമത്തെ മകളുടെ വിവാഹം കഴിഞ്ഞ ആത്മ സംതൃപ്തിയിലാണ്.

സേലം വിരുതാചലത്ത് പഴനിയുടേയും റാണിയുടേയും മകൾ 8 വയസ്സുകാരി കവിത 14 വർഷം മുമ്പാണ് അബ്ദുറസ്സാഖ് നൂർജഹാൻ ദമ്പതികളുടെ വീട്ടിലേക്കെത്തുന്നത്. അന്ന് മുതൽ തങ്ങളുടെ മറ്റ് മൂന്ന് പെൺമക്കളെ പോലെ അവർ കവിതയേയും സംരക്ഷിച്ചു.

വിവാഹ പ്രായമെത്തിയ കവിതക്ക് വിവാഹം അന്വേഷിച്ചതും വരൻ ശ്രീജിത്തിനെ കണ്ടെത്തിയതും അബ്ദുറസ്സാഖ് തന്നെ. വിവാഹ സമ്മാനമായി മറ്റ് മൂന്ന് മക്കൾ ചേർന്ന് നൽകിയ 12 പവനും വീടിനോട് ചേർന്ന് കവിതക്കായി നീക്കിവെച്ച 4 സെന്റിൽ നിർമ്മിച്ച വീടും കൈമാറി.

ദര്ശനങ്ങളിലെ വ്യത്യസ്തത കൊണ്ട് മനുഷ്യ- നന്മയുടെ ഹൃദയം കണ്ടെത്തിയ ചില ജീവിതങ്ങൾ ഇങ്ങനെയുമുണ്ട് നമുക്കിടയിൽ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com