പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

ഇരുവരേയും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി
പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്

കാസർഗോഡ്: കാസർഗോഡ് എആര്‍ ക്യാംപില്‍ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. സിവില്‍ പൊലീസ് ഓഫിസറായ സുധാകരന്‍, പവിത്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സുധാകരന് തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇരുവരേയും കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com