സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മഞ്ചേശ്വരം സ്വദേശി
Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മഞ്ചേശ്വരം സ്വദേശി

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേരാണ് കൊവിഡിന് കീഴടങ്ങിയത്.

News Desk

News Desk

കാസർകോട്: കാസർകോട് വീണ്ടും കൊവിഡ് മരണം. മഞ്ചേശ്വരം ഹൊസ്സങ്കടി സ്വദേശി അബ്ദുൽ റഹ്മാനാണ് മരിച്ചത്. പരിയാരം മെഡി. കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അറുപത് വയസ്സായിരുന്നു. ഹൃദ്രോഗവും, പ്രമേഹവും ഉൾപ്പെടെയുള്ള അസുഖങ്ങളും അലട്ടിയിരുന്നു.

സംസ്ഥാനത്ത് അഞ്ച് പേരാണ് കൊവിഡിന് കീഴടങ്ങിയത്. കോഴിക്കോട് ജില്ലയിൽ രണ്ട് മരണമുണ്ടായി. മാവൂർ കുതിരാടം സ്വദേശി കമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി സൗദ എന്നിവരാണ് മരിച്ചത്. ഇരുവരും വൃക്ക രോഗികളായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കണ്ണൂരിലും മലപ്പുറത്തും ഒരോ കൊവിഡ് മരണങ്ങളും ഇന്നുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സത്താർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ചാണ്മ രിച്ചത്. ക്യാൻസർ ബാധിതനായിരുന്നു സത്താർ. മലപ്പുറം ഒളവട്ടൂർ സ്വദേശി ആമിന മ‍ഞ്ചേരി മെഡിക്കൽ കോളജിലും മരിച്ചു.

Anweshanam
www.anweshanam.com