പാവങ്ങള്‍ക്ക് 'കരുതല്‍' ആയി ഷിയാസ്

ലോക്ക് ഡൌണ്‍ സമയത്ത് കോറന്റൈൻ വീടുകളിലും നിർദ്ധന കുടുംബങ്ങളിലും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് ജനമനസുകളില്‍ ഇടം നേടുകയാണ്‌ ഷിയാസ് എന്ന ചെറുപ്പക്കാരന്‍
പാവങ്ങള്‍ക്ക് 'കരുതല്‍' ആയി ഷിയാസ്

തിരുവനന്തപുരം: ലോക്ക് ഡൌണ്‍ സമയത്ത് കോറന്റൈൻ വീടുകളിലും നിർദ്ധന കുടുംബങ്ങളിലും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് ജനമനസുകളില്‍ ഇടം നേടുകയാണ്‌ ഷിയാസ് എന്ന ചെറുപ്പക്കാരന്‍. പ്രമുഖ ബ്ലോഗറും അന്താരാഷ്ട്ര റെസ്റ്ററന്റ് കൺസർട്ടന്റുമായ മൃണാൾ ദാസ്‌ ലോക്ക് ഡൗൺ ആരംഭിച്ച സമയത്ത് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ നിന്നാണ് 'കരുതല്‍' എന്ന കൂട്ടായ്മയുടെ ആശയം രൂപപ്പെട്ടതെന്ന് ഷിയാസ് പറയുന്നു.

ഷിയാസിന്‍റെ വാക്കുകള്‍:

ലോക്ക് ഡൗൺ സമയത്ത് സമൂഹത്തിന് പ്രയോജനം ചെയ്യുന്ന നമുക്ക് ഇഷ്ടമുള്ള ഏതെങ്കിലും അക്ടിവിറ്റി ചെയ്യണം എന്നുള്ളതായിരുന്നു മൃണാളിന്റെ സന്ദേശം.

തൊട്ടടുത്ത ദിവസം ശ്രീ.മമ്മൂട്ടിയുടെ ഒരു എഫ്ബി പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു . “ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കിൽ, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കിൽ നമ്മുടെ കരുതൽ അവർക്കുകൂടിയാകണം”- മാർച്ച് 23 ന് മമ്മൂക്കയുടെ ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകളാണിത്. പിന്നീട് കൂടുതൽ ആലോചിച്ച് നിന്നില്ല. കരുതൽ രൂപപ്പെട്ടതങ്ങിനെയാണ്.

കരുതൽ 200 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഈ ദൗത്യത്തിന് പ്രചോദനം നൽകിയ പ്രിയപ്പെട്ട മൃണാളിനോടും ആശയം പങ്കുവെച്ച മമ്മൂക്കയോടും അദ്ദേഹം സ്നേഹവും നന്ദിയും അറിയിച്ചു.

ലോക്ഡൗൺ കാലത്ത് എന്തെങ്കിലും പോസിറ്റിവ് ആയി ചെയ്യാൻ പറഞ്ഞുകൊണ്ട് താൻ മാർച്ചിൽ ചെയ്ത ഒരു വീഡിയോ ആണ് ഈ പ്രവർത്തികൾക്ക് പ്രചോദനം ആയത് എന്ന് ഷിയാസ് പറഞ്ഞത് തനിക്കിപ്പോളും വിശ്വസിക്കാനായിട്ടില്ലെന്ന് മൃണാൾ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തന്റെ വകയായി ഒരു ചാക്ക് അരി അടുത്തയാഴ്ച ആലപ്പുഴയിൽ പോകുമ്പോൾ അദ്ദേഹത്തിന്റെ "കരുതൽ" കൂട്ടായ്മക്ക് നൽകുമെന്ന് മൃണാൾ അറിയിച്ചു.

ഷിയാസ് മാസങ്ങളായി ഭക്ഷണ കിറ്റുകൾ പ്രവാസികൾ മുതൽ, സൈനികർ വരെയുള്ളവർക്ക് നൽകി വരികയാണ്. ഇദ്ദേഹം പണം ആരിൽ നിന്നും സ്വീകരിച്ചല്ല ഈ സഹായം ലഭ്യമാക്കുന്നത്. സ്വന്തം സമ്പാദ്യം ഉപയോഗിച്ചും, സുഹൃത്തുക്കൾ നൽകുന്ന അരിയും, മറ്റ് സാധനങ്ങളും കിറ്റിൽ ഉൾപ്പെടുത്തിയുമാണ് ഇത് സാധ്യമാക്കുന്നത്. ഇരുപത് ലക്ഷത്തോളം രൂപ ചിലവായെങ്കിലും, കിറ്റ് സ്വീകരിക്കുന്നവരുടെ തെളിഞ്ഞ മുഖം കാണുന്ന സംതൃപ്തി ഷിയാസിനെ മുന്നോട്ട് കൊണ്ടുപോകുന്നു.

ഷിയാസിന്റെ നമ്പർ 9048885420.

Related Stories

Anweshanam
www.anweshanam.com