കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം; മറുപടിയുമായി കര്‍ണാടക ആരോഗ്യമന്ത്രി

യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ട്വീറ്റ് ചെയ്തു
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം; മറുപടിയുമായി കര്‍ണാടക ആരോഗ്യമന്ത്രി

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവരുടെ നിയന്ത്രണത്തില്‍ ഇളവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക ആരോഗ്യമന്ത്രിയുടെ മറുപടി. യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ ട്വീറ്റ് ചെയ്തു.

കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയത് കാരണം വിദ്യാർത്ഥികളും, ആശുപത്രി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും, ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് അനുകൂല നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

അന്തർസംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം പാടില്ലെന്ന കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തിന് വിരുദ്ധമായ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നൽകിയ ഹർജി നാളെ കർണാടക ഹൈക്കോടതി പരിഗണിക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com