ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ മാറ്റിവച്ചു

ജാ​മ്യ​ത്തി​നാ​യി അ​വ​ധി​ക്കാ​ല ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​മെ​ന്ന് ബി​നീ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു
ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ മാറ്റിവച്ചു

ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​തെ മാ​റ്റി​വ​ച്ചു. ജാ​മ്യ​ത്തി​നാ​യി അ​വ​ധി​ക്കാ​ല ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​മെ​ന്ന് ബി​നീ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ട് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. അ​ല്ലെ​ങ്കി​ല്‍ മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കേ​ണ്ടി വ​രു​മെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ജാമ്യഹർജി പരിഗണിച്ച ഘട്ടത്തിൽ തനിക്ക് രണ്ടു മണിക്കൂർ വാദിക്കാനുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയോട് പറഞ്ഞു. ബിനീഷ് 6 മാസമായി ജയിലിൽ ആണെന്ന് പ്രതിഭാഗം കോടതിയെ ഓര്മിപ്പിച്ചെങ്കിലും കോടതി കേസ് പരിഗണിക്കാതെ പിരിയുകയായിരുന്നു. ബിനീഷ് ഏറെ നാളായി ജയിലിൽ ആണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ മയക്കുമരുന്ന് കേസിൽ ഇതിലും കൂടുതൽ കാലമായി ജയിലിൽ കിടക്കുന്നവർ ഉണ്ടെന്നു അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ ഓർമിപ്പിച്ചു.

ല​ഹ​രി​മ​രു​ന്ന് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​ന്വേ​ഷി​ക്കു​ന്ന ക​ള്ള​പ്പ​ണം വെ​ളുപ്പി​ക്ക​ല്‍ കേ​സി​ല്‍ നാ​ലാം പ്ര​തി​യാ​ണ് ബി​നീ​ഷ്. ഒ​ക്ടോ​ബ​ര്‍ 29ന് ​അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് നി​ല​വി​ല്‍ പാ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ണ് റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന​ത്. ബി​നീ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ഡി പ്ര​ത്യേ​ക കോ​ട​തി ഫെ​ബ്രു​വ​രി 22ന് ​ത​ള്ളി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ര്‍​ബു​ദാ​വ​സ്ഥ ഗു​രു​ത​ര​മാ​ണെ​ന്നും മ​ക​നാ​യ താ​നു​ള്‍​പ്പെ​ടെ​യു​ള്ള അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​മീ​പ്യം വേ​ണ്ട​തു​ണ്ടെ​ന്നു​മാ​ണ് ബി​നീ​ഷ് ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​ഭി​ഭാ​ഷ​ക​ന്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com