കരിപ്പൂര്‍ വിമാനാപകടം: രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട 53 പേര്‍ക്ക് കോവിഡ് 19
Kerala

കരിപ്പൂര്‍ വിമാനാപകടം: രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട 53 പേര്‍ക്ക് കോവിഡ് 19

കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളില്‍ നിന്നുള്ള സമീപവാസികളായ 150 ഓളം പേര്‍ അന്ന് മുതല്‍ തന്നെ ക്വാറന്റീനിലേക്ക് മാറിയിരുന്നു.

News Desk

News Desk

മലപ്പുറം: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷപ്രവര്‍ത്തനത്തിലേര്‍പ്പെട്ട 53 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 824 പേരുടെ ഫലം നെഗറ്റീവ് ആയി. 1017 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. നേരത്തെ 18 രക്ഷാപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളില്‍ നിന്നുള്ള സമീപവാസികളായ 150 ഓളം പേര്‍ അന്ന് മുതല്‍ തന്നെ ക്വാറന്റീനിലേക്ക് മാറിയിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കലക്ടര്‍, അസി.കലക്ടര്‍, സബ് കലക്ടര്‍ എസ്പി, എഎസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും 7 മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.

Anweshanam
www.anweshanam.com