സ്വര്‍ണക്കടത്തുമായി ബന്ധമില്ല, പ്രതികളാരും തന്റെ പേര് പറഞ്ഞിട്ടില്ലെന്ന് കാരാട്ട് റസാഖ് എംഎല്‍എ

സ്വര്‍ണക്കടത്ത് കേസിലേക്ക് തന്റെ പേര് പരാമര്‍ശിക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് കാരാട്ട് റസാക്ക്.
സ്വര്‍ണക്കടത്തുമായി ബന്ധമില്ല, പ്രതികളാരും തന്റെ പേര് പറഞ്ഞിട്ടില്ലെന്ന് കാരാട്ട് റസാഖ് എംഎല്‍എ

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലേക്ക് തന്റെ പേര് പരാമര്‍ശിക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് കാരാട്ട് റസാക്ക്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും റമീസിനേയോ മറ്റ് പ്രതികളേയോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ ഭാഗമായി അന്വേഷണ ഏജന്‍സികള്‍ ഇതുവരേയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് കാരാട്ട് റസാക്കിനെക്കുറിച്ച് പരാമര്‍ശിച്ചത്. സന്ദീപ് തന്നോട് പറഞ്ഞതില്‍ കെടി റമീസിന്റെയും അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നുവെന്നും ഇവര്‍ ഒരു സംഘമായാണ് പ്രവര്‍ത്തിച്ചതെന്നുമായിരുന്നു സൗമ്യയുടെ മൊഴി.

ഈ റിപ്പോര്‍ട്ട് കസ്റ്റംസ് കേന്ദ്രത്തിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ കാരാട്ട് റസാക്കിന്റെ പേര് കാനാട്ട് റസാക്ക് എന്നാണ് തെറ്റായി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ക്ലറിക്കല്‍ തെറ്റ് മാത്രമാണെന്നാണ് കസ്റ്റംസ് വ്യത്തങ്ങളുടെ പ്രതികരണം. അതേസമയം അദ്ദേഹം എംഎല്‍എയാണെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com