കാരാട്ട് ഫൈസല്‍ പത്രിക സമര്‍പ്പിച്ചു;ചുണ്ടക്കുന്നില്‍ സ്വതന്ത്രനായി മത്സരിക്കും

കൊടുവള്ളിയിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്ന് കാരാട്ട് ഫൈസല്‍ പ്രതികരിച്ചു
കാരാട്ട് ഫൈസല്‍ പത്രിക സമര്‍പ്പിച്ചു;ചുണ്ടക്കുന്നില്‍ സ്വതന്ത്രനായി മത്സരിക്കും

കോഴിക്കോട്: ഏറെ നീണ്ടു നിന്ന വാദ പ്രതിവാദങ്ങൾക്ക് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിനായി കാരാട്ട് ഫൈസല്‍ പത്രിക സമര്‍പ്പിച്ചു.

കൊടുവള്ളി നഗരസഭ പതിനഞ്ചാം ഡിവിഷനായ ചുണ്ടക്കുന്നില്‍ ഫൈസല്‍ സ്വതന്ത്രനായി മത്സരിക്കും. കൊടുവള്ളിയിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്ന് കാരാട്ട് ഫൈസല്‍ പ്രതികരിച്ചു. സാധാരണ മത്സരിക്കുന്നത് പോലെ ഇത്തവണയും മത്സരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ സിപിഎം േനരത്തെ ആവശ്യപ്പെട്ടിരുന്നു.

also read സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് കാരാട്ട് ഫൈസല്‍

കോഴിക്കോട് കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഫ്‌ലക്‌സ് ബോര്‍ഡുകളും എല്ലാം തയ്യാറായ ശേഷമാണ് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത്. എന്നാല്‍ മത്സര രംഗത്ത് തുടരുമെന്ന് കാരാട്ട് ഫൈസലും നിലപാട് എടുക്കുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com