കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതിൽ ഇളവ്; സർക്കാരിനെ അഭിനന്ദിച്ച് കാന്തപുരം

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതിൽ ഇളവ്; സർക്കാരിനെ അഭിനന്ദിച്ച് കാന്തപുരം

കോഴിക്കോട്: കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മുൻപായി ചടങ്ങുകൾ നടത്തുന്നതിൽ ഇളവ് നൽകി സർക്കാർ. ഇളവ് നൽകുന്ന കാര്യത്തിൽ ഉചിതമായ തീരുമാനം എടുത്ത മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിച്ച് എ പി വിഭാഗം സുന്നി നേതാവ് കാന്തപുരം അബൂബക്കർ മുസ്‍ലിയാർ രംഗത്തെത്തി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് കാന്തപുരം അബൂബക്കർ മുസ്‍ലിയാർ നന്ദി അറിയിച്ചത്.

മൃതദേഹങ്ങൾ കുളിപ്പിക്കാനും കഫൻ ചെയ്യാനും, സാധാരണ വിധത്തിൽ ഖബറുകൾ കുഴിച്ചു തന്നെ മറമാടനും ഗവൺമെൻറ് അനുവദിച്ചിരിക്കുന്നു. വളരെ സന്തോഷം നൽകുന്ന തീരുമാനമാണിത് - കാന്തപുരം വ്യക്തമാക്കി. അൽപസമയം മുമ്പ് ആരോഗ്യ മന്ത്രി ടെലഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ കുളിപ്പിക്കാതെയും, മരണാന്തര ചടങ്ങുകൾ സാധാരണ സ്വഭാവത്തിൽ നടത്താതെയും മറവു ചെയ്യുന്നതിലുള്ള വിഷമങ്ങൾ അറിയിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെ വിവിധ മതനേതാക്കൾ മുഖ്യമന്ത്രിക്ക് വളരെ നേരെത്തെ കത്തയക്കുകയും, ടെലഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അന്ന് ഉറപ്പു നല്കിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com