കണ്ണൂരിൽ റോഡരികിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ്
കണ്ണൂരിൽ റോഡരികിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ റോഡരികിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിപ്പറമ്പ് ചുണ്ടയിലാണ് സംഭവം. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ സാരംഗ് (22), അതുൺ (21) എന്നിവരാണ് മരിച്ചത്. ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com