കോവിഡ്: കണ്ണൂര്‍ നഗരം അനിശ്ചിത കാലത്തേക്ക് പൂര്‍ണ്ണമായും അടച്ചു
Kerala

കോവിഡ്: കണ്ണൂര്‍ നഗരം അനിശ്ചിത കാലത്തേക്ക് പൂര്‍ണ്ണമായും അടച്ചു

M Salavudheen

കണ്ണൂർ: പതിനാലുകാരന് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ നഗരം അനിശ്ചിത കാലത്തേക്ക് പൂര്‍ണ്ണമായും അടച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ എല്ലാ ഡിവിഷനും അടച്ചിടാന്‍ കളക്ടര്‍ ഉത്തരവിറക്കി. ഇന്ന് കണ്ണൂരില്‍ 4 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ രോഗമുക്തനായി.

കണ്ണൂ‍ര്‍ കോര്‍പ്പറേഷന് കീഴിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്‍റ് സോണാക്കി. കടകളോ ഓഫീസുകളോ തുറന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു. പതിനാലുകാരന്‍റെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താത്തത് ആശങ്ക വര്‍ധിപ്പിക്കുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു.

രണ്ട് ദിവസം മുൻപ് കൊവിഡ് സ്ഥിരീകരിച്ച കെസ്‌ആര്‍ടിസി ഡ്രൈവര്‍ എത്തിയ കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ നിലവില്‍ ക്വാറന്‍റീനിലാണ്.

അതേസമയം 75 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 90 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച്‌ 20 പേരാണ് മരണമടഞ്ഞത്. വിദേശ രാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ കോവിഡ് രോഗം ബാധിച്ച്‌ മരണമടഞ്ഞു. ഇന്ന് രോഗം ബാധിച്ചവരില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 19 പേര്‍. സമ്ബര്‍ക്കം 3. മഹാരാഷ്ട്ര 8, ഡെല്‍ഹി 5, തമിഴ്നാട് 4, ആന്ധ്ര, ഗുജറാത്ത് ഒന്നു വീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

Anweshanam
www.anweshanam.com