
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലുള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ 1671 പ്രശ്ന ബാധിത ബൂത്തുകളില്‍ സുരക്ഷ കര്‍ശനമാക്കിയതായി കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര. രാഷ്ട്രീയപാര്‍ട്ടികള്‍ സംയമനത്തോടെ പെരുമാറണം. സമാധാനപരമായ പോളിങിന് തടസ്സം നില്‍ക്കുന്നവരെ കരുതല്‍ തടങ്കലിലാക്കുമെന്നും എസ്പി അറിയിച്ചു.
കള്ളവോട്ട് തടയാന്‍ 1,671 ബൂത്തുകളില്‍ വീഡിയോ ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയിലെ 64 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. ഇവിടെ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെ ട്രിപ്പിള്‍ ലോക്ക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും. ജില്ലയില്‍ വോട്ടെടുപ്പ് ദിവസത്തെ സുരക്ഷയ്ക്കായി എട്ടായിരം പൊലീസുകാരെ വിന്യസിച്ചതായും എസ്പി പറഞ്ഞു. പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.