ലോറി നിയന്ത്രണംവിട്ട് കെട്ടിടത്തിൽ ഇടിച്ച് അപകടം

കെ എസ് ടി പി -എരിപുരം റോഡ് സർക്കിളിന് സമീപം പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം.
ലോറി നിയന്ത്രണംവിട്ട്  കെട്ടിടത്തിൽ ഇടിച്ച് അപകടം

കണ്ണൂർ : ലോറി നിയന്ത്രണംവിട്ട് കെട്ടിടത്തിൽ ഇടിച്ച് അപകടം. ലോറി ഡ്രൈവർ തിരുപ്പൂർ സ്വദേശി മുത്തു (25 ) സംഭവസ്ഥലത്ത് മരിച്ചു. കെ എസ് ടി പി -എരിപുരം റോഡ് സർക്കിളിന് സമീപം പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം.

മംഗലാപുരത്ത് നിന്നും തിരുപ്പൂരിലേക്ക് കരി കൊണ്ടുപോകുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപെട്ടത്. കണ്ണൂരിൽ നിന്നുള്ള അഗ്നിശമനസേന രാത്രിയിൽ തന്നെ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com