കെ സുരേന്ദ്രന്‍റെ മരണവുമായി തനിക്ക് പങ്കില്ല; ആരോപണം തെളിയിച്ചാൽ രാജിവെക്കുമെന്ന് പികെ രാഗേഷ്
Kerala

കെ സുരേന്ദ്രന്‍റെ മരണവുമായി തനിക്ക് പങ്കില്ല; ആരോപണം തെളിയിച്ചാൽ രാജിവെക്കുമെന്ന് പികെ രാഗേഷ്

സുരേന്ദ്രന്‍റെ മരണത്തിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ തമ്മിലടിയിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള നീക്കവുമായി സിപിഎം രംഗത്തെത്തി.

News Desk

News Desk

കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ പ്രതികരണവുമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷ്. തനിക്കെതിരെയുള്ള ആരോപണം തെറ്റെന്ന് പറഞ്ഞ പികെ രാഗേഷ്, സുരേന്ദ്രന് എതിരെയുള്ള ഫേസ്‍ബുക്ക് പോസ്റ്റിന് പിന്നില്‍ താനാണെന്ന് തെളിയിച്ചാല്‍ ആ നിമിഷം രാജിവയ്ക്കാമെന്ന് പി കെ രാഗേഷ് പറഞ്ഞു.

അടുത്ത മേയര്‍ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് കണ്ട് വച്ച സുരേന്ദ്രന്‍റെ മരണം പാര്‍ട്ടിക്കത്ത് തന്നെയുണ്ടായ സൈബാറാക്രമണം കൊണ്ടാണെന്ന് കെപിസിസി അംഗം കെ പ്രമോദ് പരസ്യ പ്രതികരണം നടത്തിയിരുന്നു. സുരേന്ദ്രനെതിരെ ദീവേഷ് ചേനോളിയെന്ന പ്രവാസിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊണ്ട് അഴിമതി ആരോപണവും ജാതി അധിക്ഷേപവും നടത്തിച്ചത് മേയര്‍ കസേര നോട്ടമിട്ടിരിക്കുന്ന പികെ രാഗേഷാണെന്നാണ് ആക്ഷേപം.

എന്നാൽ, കെ സുരേന്ദ്രനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചെന്ന് കെ സുധാകരന്‍ പറഞ്ഞത് ഏത് സാഹചര്യത്തില്‍ ആണെന്നറിയില്ലെന്ന് രാഗേഷ് പറഞ്ഞു. ആരോപണം ഉന്നയിച്ച കെ പ്രമോദിനെക്കാള്‍ മുന്നേ പാര്‍ട്ടിയില്‍ ഉള്ള ആളാണ് താന്‍. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതായി തോന്നുന്നില്ലെന്നും പികെ രാഗേഷ് പറഞ്ഞു.

അതേസമയം, സുരേന്ദ്രന്‍റെ മരണത്തിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ തമ്മിലടിയിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള നീക്കവുമായി സിപിഎം രംഗത്തെത്തി. പാര്‍ട്ടിക്കകത്ത് നേരിട്ട സൈബറാക്രമണത്തില്‍ മനംനൊന്താണ് സുരേന്ദ്രന്‍ മരിച്ചതെന്ന കെപിസിസി അംഗത്തിന്‍റെ പരാതി പൊലീസ് അന്വേഷിക്കണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com