
കണ്ണൂര്‍: അനിശ്ചിത്വത്തിനൊടുവിൽ കണ്ണൂര്‍ കോര്പ്പറേഷന് മേയറായി ടി ഒ മോഹനനെ തെരഞ്ഞെടുത്തു. യുഡിഎഫിന് ഭരണം കിട്ടിയ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നതിനാല്‍ വോട്ടെടുപ്പിലൂടെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയത്. കഴിഞ്ഞ തവണ കോര്‍പ്പറേഷനിലെ കക്ഷി നേതാവായിരുന്നു ടി ഒ മോഹനന്.
കെപിസിസി ജനറല്‍ സെക്രട്ടറി മാര്ട്ടിന് ജോര്‍ജ്, മുന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് എന്നിവരെ പിന്തള്ളിയാണ് ടി ഒ മോഹനന് മേയര്‍ സ്ഥാനം ഉറപ്പിച്ചത്. മാര്ട്ടിന് ജോര്‍ജ്ജ് അവസാനഘട്ടത്തില്‍ പിന്‍വാങ്ങിയതോടെയാണ് ടി ഒ മോഹനന് തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് വിവരം.