കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കോവിഡ്

രണ്ട് ജീവനക്കാർക്കും 69 തടവുകാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 20 -നു നടത്തിയ പരിശോധനയുടെ ഫലമാണിത്.
കണ്ണൂർ സെൻട്രൽ ജയിലിൽ 71  പേർക്ക് കോവിഡ്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ജീവനക്കാർക്കും 69 തടവുകാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 20 -നു നടത്തിയ പരിശോധനയുടെ ഫലമാണിത്.

മുൻപ് നടത്തിയ പരിശോധനയിലും ചിലർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജയിലിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുന്നോട്ട് പോകുന്നതിന് ഇടയിലാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയുന്നത്. രോഗബാധിതരായ തടവുകാരെ ജയിലിന് ഉള്ളിലെ ക്വാറന്റീൻ സെന്ററിലേക്ക് മാറ്റും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com