കോവിഡ് ബാധിച്ച് കാഞ്ഞിരക്കുളം പഞ്ചായത്ത് അംഗം മരിച്ചു
Kerala

കോവിഡ് ബാധിച്ച് കാഞ്ഞിരക്കുളം പഞ്ചായത്ത് അംഗം മരിച്ചു

പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷന്‍ സി. വില്‍ഫ്രഡ് ആണ് മരിച്ചത്

News Desk

News Desk

തിരുവനന്തപുരം : കാഞ്ഞിരക്കുളം പഞ്ചായത്ത് അംഗം കോവിഡ് ബാധിച്ച് മരിച്ചു. പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷന്‍ സി. വില്‍ഫ്രഡ് ആണ് മരിച്ചത്. 56 വയസ്സായിരുന്നു.

വൃക്ക സംബന്ധമായ അസുഖത്തിന് കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ മരിക്കുകയായിരുന്നു.

വില്‍ഫ്രഡിന്റെ ഭാര്യയും മക്കളും ഇപ്പോഴും കൊവിഡ്‌ ചികിത്സയില്‍ തുടരുകയാണ്.

പഞ്ചായത്തില്‍ നെല്ലിക്കാക്കുഴി വാര്‍ഡിന്‍റെ പ്രതിനിധിയാണ്‌. മൂന്നുമുക്ക്‌ വാര്‍ഡില്‍ ഒരു തവണയും നെല്ലിക്കാക്കുഴിയില്‍ നിന്നും 2 തവണയും വിജയിച്ചു. മരിയലില്ലിയാണ്‌ ഭാര്യ. അജിന, ആദര്‍ശ്‌, അനു എന്നിവര്‍ മക്കള്‍.

Anweshanam
www.anweshanam.com