ക​ഞ്ചി​ക്കോ​ട് പെ​പ്‌​സി ഫാ​ക്ട​റി പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു

അ​ട​ച്ചു​പൂ​ട്ടി​യാ​ല്‍ നാ​നൂ​റോ​ളം പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​മാ​കും
ക​ഞ്ചി​ക്കോ​ട് പെ​പ്‌​സി ഫാ​ക്ട​റി പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് പെ​പ്‌​സി ഫാ​ക്ട​റി പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു. ക​മ്ബ​നി ഇ​തു സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​രി​ന് അ​പേ​ക്ഷ ന​ല്‍​കി. 90 ദി​വ​സം ക​ഴി​യു​മ്ബോ​ള്‍ പൂ​ട്ടു​മെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്. നോ​ട്ടീ​സ് ക​വാ​ട​ത്തി​ല്‍ പ​തി​പ്പി​ച്ചെ​ന്നും ക​മ്ബ​നി അ​റി​യി​ച്ചു.

അ​ട​ച്ചു​പൂ​ട്ടി​യാ​ല്‍ നാ​നൂ​റോ​ളം പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​മാ​കും. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്നും ക​മ്ബ​നി അ​റി​യി​ച്ചു.

പെപ്സിയുടെ ഉത്പാദനം ഏറ്റെടുത്ത വരുണ്‍ ബിവറേജസ് കമ്ബനി അടച്ചുപൂട്ടല്‍ നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. സേവന വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം തുടരുന്നതിനിടെയാണ് കഞ്ചിക്കോട്ടെ പെപ്സി ഉത്പാദനം കേന്ദ്രം അടച്ചുപൂട്ടുന്നത്. 14 ദിവസത്തിനകം തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കമ്ബനി പൂ‍ട്ടുമെന്ന് നേരത്തെ വരുണ്‍ ബിവറേജസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Stories

Anweshanam
www.anweshanam.com