ജോസ് കെ മാണിയുടെ പാര്‍ട്ടിയെക്കാള്‍ വലുത് സിപിഐ തന്നെ: കാനം രാജേന്ദ്രന്‍

ജോ​സ് കെ. ​മാ​ണി​യു​ടെ വ​ര​വ് യു​ഡി​എ​ഫി​നെ ദു​ര്‍​ബ​ല​മാ​ക്കി​യെ​ന്നും കാ​നം പ​റ​ഞ്ഞു
ജോസ് കെ മാണിയുടെ പാര്‍ട്ടിയെക്കാള്‍ വലുത് സിപിഐ തന്നെ: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ജോസ് കെ മാണിയുടെട കേരളാ കോണ്‍ഗ്രസിനെക്കാള്‍ വലിയ പാര്‍ട്ടി സിപിഐയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോ​സ് കെ ​മാ​ണി​യു​ടെ വ​ര​വ് യു​ഡി​എ​ഫി​നെ ദു​ര്‍​ബ​ല​മാ​ക്കി​യെ​ന്നും കാ​നം പ​റ​ഞ്ഞു.

Read also: ഈ ജയം ചതിച്ചവര്‍ക്കുളള തിരിച്ചടി: ജോസ് കെ മാണി

എ​ല്‍​ഡി​എ​ഫ് മു​ന്നേ​റ്റം സ​ര്‍​ക്കാ​രി​ന്‍റെ വി​ജ​യമാണ്. ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വ​ര്‍ വോ​ട്ട് ചെ​യ്ത​തെ​ന്നും കാ​നം പ​റ​ഞ്ഞു.

എല്‍ഡിഎഫ് വിജയത്തെ വില കുറച്ചു കാണുന്ന പ്രതിപക്ഷത്തോട് എന്ത് പറയാനാണെന്നും കാനം വ്യക്തമാക്കി. അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ളി​ല്‍ നി​ന്ന് പ്ര​തി​പ​ക്ഷം പി​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും കാ​നം ആ​വ​ശ്യ​പ്പെ​ട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com