ജോസ് കെ മാണി വിഭാഗം വന്നത് കൊണ്ട് എല്‍ഡിഎഫിന് ഗുണമൊന്നുമില്ല: കാനം രാജേന്ദ്രന്‍
Kerala

ജോസ് കെ മാണി വിഭാഗം വന്നത് കൊണ്ട് എല്‍ഡിഎഫിന് ഗുണമൊന്നുമില്ല: കാനം രാജേന്ദ്രന്‍

കേരളാ കോണ്‍ഗ്രെസ് ജോസ് വിഭാഗത്തിന്‍റെ സ്വാധീനം പാലാ ഉപതെരഞ്ഞെടുപ്പില്‍ തെളിയിച്ചതാണ് എന്ന് കാനം.

By News Desk

Published on :

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്ന കാര്യം എല്‍ഡിഎഫ് ചര്‍ച്ചചെയ്യുമെന്ന് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു. കേരളാ കോണ്‍ഗ്രസ്‌ ജോസ് കെ മാണി വിഭാഗം വന്നത് കൊണ്ട് എല്‍ഡിഎഫിന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടാനില്ലെന്ന് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രെസ് ജോസ് വിഭാഗത്തിന്‍റെ സ്വാധീനം പാലാ ഉപതെരഞ്ഞെടുപ്പില്‍ തെളിയിച്ചതാണ് എന്ന് കാനം പരിഹസിക്കുകയും ചെയ്തു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ക്രൈസ്തവ വോട്ടിന്‍റെ കുത്തക അവകാശപ്പെടാന്‍ ആര്‍ക്കും കഴിയില്ലെന്നും ക്രൈസ്തവ വോട്ടുകള്‍ എല്‍ഡിഎഫിനും

കിട്ടും ആര്‍ക്കും കിട്ടുമെന്നും കാനം പറഞ്ഞു. ഇടത് പക്ഷ ജനാധിപത്യ മുന്നണി ഒരു പുതിയ കക്ഷിയെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും കാനം വിശദീകരിച്ചു.

കേരളാ കോണ്‍ഗ്രസ്‌ മുന്നണിയിലേക്ക് വരേണ്ടതില്ല എന്ന് പറഞ്ഞിട്ടില്ല എന്നും കാനം കൂട്ടിച്ചേര്‍ത്തു.കേരളാ കോണ്‍ഗ്രസിന്‍റെ സഹായമില്ലാതെ ഇടത് മുന്നണിക്ക്‌ തുടര്‍ ഭരണം കിട്ടുമെന്നും കാനം പ്രതീക്ഷ പ്രകടിപ്പിച്ചു.

കേരളാ കോണ്‍ഗ്രെസ്സുമായുള്ളത് നയപരമായ തര്‍ക്കമെന്ന് കാനം വ്യക്തമാക്കുകയും ചെയ്തു.

അതേസമയം കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗത്തെ ഇടത് പക്ഷ ജനാധിപത്യ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ എന്‍സിപിയുടെ എതിര്‍പ്പ് മയപ്പെടുത്തിയതായി സൂചന,പാല സീറ്റിന്‍റെ കാര്യത്തില്‍ ഇടത് മുന്നണി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് എന്‍സിപിയുടെ പ്രതീക്ഷ,കേരളാ കോണ്‍ഗ്രസിന്‍റെ ഉരുക്ക് കോട്ടയായ പാല കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലാണ് എന്‍സിപി യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്.

അതുകൊണ്ട് തന്നെ പാല സീറ്റ് വിട്ടുകൊടുക്കുന്നതിന് എന്‍സിപിക്ക് താല്‍പ്പര്യം ഇല്ല,എന്നാല്‍ ജോസ് കെ മാണിയുടെ മുന്നണി പ്രവേശം ഉണ്ടായാല്‍ ഇക്കാര്യം എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് ഒരു നിലപാട് സ്വീകരിക്കുമെന്നാണ് എന്‍സിപിയുടെ കണക്ക് കൂട്ടല്‍,എന്തായാലും അടുത്ത എല്‍ഡിഎഫ് യോഗം

കേരളാ കോണ്‍ഗ്രസ്‌ ജോസ് വിഭാഗത്തിന്‍റെ ഇടത് മുന്നണി പ്രവേശം ചര്‍ച്ചചെയ്യുമെന്ന്ഉ റപ്പായിരിക്കുകയാണ്,സിപിഐ,എന്‍സിപി, ജനതാദള്‍(എസ്) തുടങ്ങി ഘടകകക്ഷികളൊക്കെ

ചര്‍ച്ചയില്‍ തങ്ങളുടെ നിലപാട് അറിയിക്കുകയും ചെയ്യും.

Anweshanam
www.anweshanam.com