ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം കൂട്ടായി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കും: കാനം രാജേന്ദ്രന്‍

നിലവില്‍ നിയമസഭ സീ‌റ്റ് വിഭജനത്തിനെ കുറിച്ച്‌ ചര്‍ച്ച തുടങ്ങിയിട്ടില്ല. ഇതിനെ കുറിച്ച്‌ മുന്നണിയും ആലോചിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു
ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം കൂട്ടായി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കും: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെ കുറിച്ച്‌ മുന്നണി കൂട്ടായി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലവില്‍ നിയമസഭ സീ‌റ്റ് വിഭജനത്തിനെ കുറിച്ച്‌ ചര്‍ച്ച തുടങ്ങിയിട്ടില്ല. ഇതിനെ കുറിച്ച്‌ മുന്നണിയും ആലോചിച്ചിട്ടില്ലെന്ന് കാനം പറഞ്ഞു.

യു.ഡി.എഫിനെ തള‌ളി പറഞ്ഞ് എല്‍.എഫി.ലേക്ക് അവര്‍ വരുമ്ബോള്‍ എല്‍.ഡി.എഫാണ് ശരിയെന്ന് ജോസ് പറയുന്നു. അതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് കാനം ചോദിച്ചു. സ്വാതന്ത്ര്യ സമരകാലത്തെ നിലപാടിനെക്കുറിച്ചല്ലല്ലോ നമ്മള്‍ ഉപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും കാനം പറഞ്ഞു. ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നണിയിലെത്തി ഒരു വര്‍ഷത്തിനകം വിട്ടുപോയ പാര്‍ട്ടികളുമുണ്ട്. പഴയ നിലപാടുകള്‍ റിവ്യൂ ചെയ്യേണ്ട സമയമോ ശരിതെ‌റ്റുകള്‍ വേര്‍തിരിച്ചെടുക്കേണ്ട സമയമോ അല്ല ഇപ്പോഴെന്നും കാനം അഭിപ്രായപ്പെട്ടു. മരിച്ചൊരാളെ കുറിച്ച്‌ എന്തിനാണ് ചര്‍ച്ച ചെയ്യുന്നതെന്നും കാനം മാദ്ധ്യമങ്ങളോട് ചോദിച്ചു. അഴിമതികള്‍ക്കെതിരെ തുടര്‍ന്നും എല്‍.ഡി.എഫ് സമരം ചെയ്യുമെന്നും കാനം പറഞ്ഞു.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കൃഷിക്കാര്‍ക്കായി സ്വീകരിച്ചിട്ടുള്ള നിരവധി നടപടികള്‍ ഓരോന്നായി വിശദീകരിച്ചാണ് അദ്ദേഹം മുന്നണിയുമായി സഹകരിക്കും എന്ന് പറഞ്ഞിട്ടുള്ളത്. അത് മുന്നണി കൂടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒരാള്‍ കേരളത്തിലെ സര്‍ക്കാര്‍ കൃഷിക്ക് അനുകൂലമാണെന്ന് പറഞ്ഞാല്‍ അത് തെറ്റാണെന്ന് പറയേണ്ടതില്ലല്ലോ എന്നും കാനം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com