സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട നടപടി സ്വാഭാവികം മാത്രമെന്ന് കാനം രാജേന്ദ്രന്‍

തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു എന്ന് കരുതി ഒരു കാര്യവും ചെയ്യരുത് എന്നുണ്ടോയെന്നും കാനം ചോദിച്ചു.
സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട നടപടി സ്വാഭാവികം മാത്രമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട നടപടി സ്വാഭാവികം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നടപടി സ്വാഭാവികമാണ്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി ഭയക്കുന്നതെന്തിനാണെന്നും കാനം പറഞ്ഞു. ലാവ്ലിന്‍ കേസ് സിബിഐയ്ക്ക് വിട്ടത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. അവസാന മന്ത്രിസഭാ യോഗത്തിലായിരുന്നു ആ തീരുമാനമെന്നത് മറക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു എന്ന് കരുതി ഒരു കാര്യവും ചെയ്യരുത് എന്നുണ്ടോയെന്നും കാനം ചോദിച്ചു. അതേസമയം, സോളാര്‍ കേസ് സിബിഐക്ക് വിട്ട പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ശക്തമായ പ്രതിരോധം തീര്‍ത്ത് യുഡിഎഫ് രംഗത്ത് എത്തി. ഏത് ഏജന്‍സി അന്വേഷണം നടത്തിയാലും ഭയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നീക്കം ഇടതു സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com